ശബരിമലയിലെ സ്ത്രീ പ്രവേശനം: അഭിപ്രായ വോട്ടെടുപ്പ് നടത്താമെന്ന് മന്ത്രി

Posted on: June 4, 2016 7:01 pm | Last updated: June 5, 2016 at 11:29 am
SHARE

kadakampallyതിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീ പ്രവേശനം സംബന്ധിച്ച് ഒരു തീരുമാനവും സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ല. കോടതി ഉത്തരവിനെക്കാള്‍ പ്രാധ്യാന്യം നല്‍കുന്നത് അഭിപ്രായ സമന്വയത്തിനാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അത് ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരാണെന്നുമുള്ള നിലപാടാണ് തുടക്കം മുതല്‍ ദേവസ്വം ബോര്‍ഡിനുള്ളത്.