‘പരിസ്ഥിതി സംരക്ഷിക്കൂ നാടിനെ രക്ഷിക്കൂ’ മുനീര്‍ അഹ്‌സനി ഒമ്മല

Posted on: June 4, 2016 6:07 pm | Last updated: June 4, 2016 at 6:07 pm

almost done for Brynജൂണ്‍ 5 പരിസ്ഥിതി ദിനം. പ്രകൃതി സംര ക്ഷണത്തിനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതാണ് ലോക പരിസ്ഥിതി ദിനം. 1972 ലെ ആദ്യത്തെ മാനവ പരിസ്ഥിതി കോണ്‍ഫറന്‍സിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. പരിസ്ഥിതി സംരക്ഷണം വളരെ അത്യന്താപേക്ഷിതമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ വളരെ പ്രധാന ഭാഗമാണ് വൃക്ഷങ്ങള്‍ സംരക്ഷിക്കല്‍. ഇസ്ലാം വൃക്ഷങ്ങള്‍ നടാനും സംരക്ഷിക്കാനും വളരെ പ്രാധാന്യത്തോടെ പ്രോത്സാഹനം നല്‍കുന്നു. നാം നട്ടുപിടിപ്പിക്കുന്നതില്‍ നിന്നും വല്ല മനുഷ്യനോ അല്ലങ്കില്‍ മറ്റു ഇതര ജീവജാലങ്ങളോ ഭക്ഷിച്ചാല്‍ നമുക്ക് കൂടുതലായി പ്രതിഫലം ലഭിക്കുന്നു. നബി (സ)പറയുന്നു: ഒരു മുസ്ലിം ഒരു വൃക്ഷം നടുകയോ കൃഷി ചെയ്യുകയോ ചെയ്താല്‍ അതില്‍ നിന്ന് മനുഷ്യനോ, പക്ഷികളോ, മൃഗങ്ങളോ ഭക്ഷിച്ചാല്‍ അത് അവനുള്ള സ്വദഖയാകുന്നതാണ്. (സ്വഹീഹ് മുസ്ലിം). അത് കൊണ്ട് തന്നെ ഇപ്പോള്‍ നാം ഭക്ഷിക്കുന്ന പഴങ്ങളെല്ലാം നമ്മുടെ മുന്‍കാമികള്‍ നട്ടുപിടിപ്പിച്ചതാണ് അതിനാല്‍ ഇനി നാമം നട്ടുപിടിച്ച് ധാരാളം പ്രതിഫലം കരസ്ഥമാക്കാന്‍ ശ്രമിക്കുക.

ഒരു നല്ല ജീവിതത്തിന് പ്രകൃതി സംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. വ്യക്തി, സമൂഹം, സര്‍ക്കാര്‍ എന്നിങ്ങനെയുള്ള വേര്തിരിവ് അതിലുണ്ടായിക്കൂടാ. ഓരോ  വിഭാഗവും അവരുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുമ്പോള്‍ ഭൂമിയുടെ നിലനില്പ്പ് തന്നെ അപകടകരമായഅവസ്ഥയിലേക്ക് ചെന്നെത്തുന്നു. എല്ലാ രാജ്യങ്ങളുടെയും ഭരണഘടനയിലും ഉടമ്പടികളിലും പ്രകൃതി സംരക്ഷണത്തെക്കുറിച്ച്
വിശദീകരിക്കുന്നുണ്ട്. മണ്ണും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അതില്‍
വ്യക്തമാണ്. ആധുനിക ലോകത്ത് പരിഷ്‌കാരത്തിന്റെയും വികസനത്തിന്റെയും വഴിയില് പ്രകൃതി സംരക്ഷണമെന്നത് ഒരു മിത്തായി മാറി.പറഞ്ഞു നടക്കാനും എഴുതാനുമുള്ളത് മാത്രമായി പരിസ്ഥിതി  അവബോധത്തിന്റെ കുറവല്ല നമ്മള്‍ അനുഭവിക്കുന്നത്. ഉള്ള അറിവ്പ്രയോഗവല്ക്കരിക്കുന്നിടത്തെ ഇരട്ടത്താപ്പാണ്.
ഉദ്ദേശ്യശുദ്ധിയില്ലാത്തവര് ഉദ്‌ബോധനം നടത്തുന്നു. ഒരു വശത്ത് കുന്നിടിച്ച് നിരപ്പാക്കാന് നേതൃത്വം നല്കുന്നവര്‍, മറുവശത്ത് പ്രകൃതി സംരക്ഷണത്തിന്റെ വായാടിത്തം പുലമ്പുന്നു. ദുരന്തങ്ങത്രയും നമ്മെ വരിഞ്ഞുമുറുക്കിയിട്ടും നമുക്ക്
തിരിച്ചറിവുണ്ടാവുമോ എന്നതാണ്പ്രസക്തമായ ചോദ്യം.

ജലമലിനീകരണവും, ഉള്ള ജലസ്രോതസ്സുകളുടെ നാശവുമാണ് ഇന്ന് നേരിടുന്ന മുഖ്യമായ പ്രശ്‌നം. ജലസ്രോതസ്സുകളില് ഏറ്റവും പ്രധാനപ്പെട്ടതാണ് സമുദ്രം. ഈ
ജലസമ്പത്ത് കരയിലെ ജീവികളുടെ ആരോഗ്യ പരിപാലനത്തിന് നേരിട്ട് ഉപയോഗിക്കാന് കഴിയുന്ന തരത്തിലുള്ളതല്ല മുമ്പില്ലാത്തവിധം കേരളത്തിലെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. വേനലില് പുഴകരയാവുന്നു.
നമ്മുടെ കൈയേറ്റത്തിന്റെ നേര്‍തെളിവുകളാണിവ. കേരളത്തിലെ എല്ലാ പുഴകളില്‍ നിന്നും തോടുകളില് നിന്നും അനിയന്ത്രിതമായാണ് മണല്‍ വാരുന്നത്
വന്കിടക്കാരുടെ ഗവേഷണ ഫലമായി കിഴക്കന്‍, ഉത്തര ഇന്ത്യയില്‍ രൂപപ്പെട്ടിട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാറിനോ മറ്റു
സംവിധാനങ്ങള്‍ക്കോ സാധിച്ചിട്ടില്ല. ”നദീജലവും മണ്ണും വായുവുമെല്ലാം മനുഷ്യന്റെ
നിലനില്പ്പിന് അത്യന്താപേക്ഷിതമാണെന്ന് അറിയാത്തവരല്ല നാം. എന്നിട്ടും  ഇക്കാര്യത്തില്‍ വളരെയൊന്നും മുന്നോട്ടുപോകാന്‍ നമുക്ക് സാധിച്ചിട്ടില്ല. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിലെത്തുമ്പോള് കൂടുതല്‍  സങ്കീര്‍ണമാണ് പ്രശ്‌നം. കേരളത്തില്‍ മണ്ണിന് സ്വന്തമായി മാഫിയ രൂപപ്പെട്ടിരിക്കുന്നു. വനവും പുഴയോരവും ഇവര്‍ക്ക് അന്യമല്ല. ഓരോ പുഴയെയും കുന്നുകളെയും കേന്ദ്രീകരിച്ച് മാഫിയകള് കൊഴുക്കുന്നു. അവര് തൊടാത്ത തോടുകളോ പുഴകളോ കേരളത്തിലില്ല.’ ഇവര്‍ക്ക്
സംസ്ഥാനജില്ലാ ഭരണ കൂടങ്ങളില്‍ പതിവില്‍ കവിഞ്ഞ സ്വാധീനമുണ്ടായി. റവന്യൂപൊലീസ് വനംസംവിധാനങ്ങള്‍  അവര്‍ക്ക് വേണ്ടി ചലിച്ചു. ട്രേഡ് യൂണിയന്‍ സംവിധാനത്തില്‍ തന്നെ ചിലത് മാഫിയാ സംരക്ഷണത്തിനായി
നിലകൊണ്ടു. അയല്‍ സംസ്ഥാനങ്ങളിലേക്ക് മണ്ണ് എത്തിക്കുന്നത് കേരളത്തില് നിന്നാണ്. ഇവിടെയുള്ള കുന്നുകള്‍ നിരത്തി തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലേയും നിലങ്ങള്‍ നികത്തുന്നു. ഒരു നാശത്തില്‍ നിന്ന് മറ്റൊരു നാശത്തിലേക്ക്. ആവശ്യമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മണ്ണെത്തിക്കുക എന്നതിനപ്പുറത്ത് മണ്ണ് എത്തിക്കാന് ആവശ്യങ്ങളുണ്ടാക്കുക എന്ന അവസ്ഥയിലേക്ക് കേരളീയ സമൂഹം മാറിയിരിക്കുന്നു. ഇതിന്റെ ഭവിഷ്യത്തുകള്‍ എത്ര ക്രൂരമാണെന്ന് നമ്മുടെ സംസ്ഥാനത്തിന്റെ
കാലവര്‍ഷക്കെടുതികള് നമ്മെ  കാണിക്കുന്നു. കേരളത്തിലെ നഗരങ്ങള്‍ മാലിന്യങ്ങള്‍ നിറഞ്ഞ ചേരിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. നഗരവത്ക്കരണത്തിലെ അശാസ്ത്രീയത തന്നെ മുഖ്യ കാരണം മണ്ണ്മലിനീകരണത്തിന്റെ മുഖ്യ വില്ലനായപ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നാം കുറച്ചേ മതിയാകൂ. ജൈവ മണ്ഡലത്തിന്റെ ഘടന തന്നെ മാറ്റി മറിക്കുന്ന തരത്തില് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം വളരെ കൂടുതലായി വര്ദ്ധിച്ചിട്ടുണ്ട്. സര്ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള് കര്ശനമായി ഈ
മേഖലയില് നടപ്പിലാക്കണം. ഓരോപഞ്ചായത്തിലും ആവശ്യമായ ഖരമാലിന്യ പ്ലാന്റുകള്‍ സ്ഥാപിച്ച് പ്ലാസ്റ്റിക്കിനെ വരുധിയില്‍ കൊണ്ടുവരാന് ശ്രമിക്കണം. മണ്ണിന്റെ സന്തുലനാവസ്ഥക്ക് എത്രമാത്രം അപകടകരമാണ് പ്ലാസ്റ്റിക് എന്ന് ജനം തിരിച്ചറിയേണ്ടതുണ്ട് അതിന് മാതൃകാപരമായിത്തന്നെ ബോധവല്‍ക്കരണങ്ങള്‍ തുടരേണ്ടതുണ്ട്.ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ നാട്ടിലെ മണ്ണും ജലവും വനവും വന്യജീവികളും സംരക്ഷിക്കാന് സാധിക്കൂ. അതിലൂടെ മാത്രമേ നമുക്കും നമ്മുടെ വരും തലമുറക്കും സ്വസ്ഥമായി ജീവിക്കാന് സാധിക്കൂ.