കോടതികളില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടി ജഡ്ജിമാര്‍ വേണം: ജസ്റ്റിസ് കമാല്‍ പാഷ

Posted on: June 4, 2016 2:41 pm | Last updated: June 4, 2016 at 2:41 pm

കൊച്ചി: സംസ്ഥാനത്തെ കോടതികളില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടി ജഡ്ജിമാര്‍ വേണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ. അങ്ങനെ വന്നാലും കൂടൂതല്‍ സമയം ജോലി എടുത്താലേ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനാകൂ. ജഡ്ജിമാര്‍ പണിയെടുക്കാത്ത കൊണ്ടല്ല, ജഡ്ജിമാരുടെ എണ്ണക്കുറവാണ് കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.