മഹാരാഷ്ട്ര റവന്യു മന്ത്രി ഏകനാഥ് ഖഡ്‌സെ രാജിവെച്ചു

Posted on: June 4, 2016 12:44 pm | Last updated: June 4, 2016 at 12:44 pm
SHARE

khadse-759പൂനൈ: മഹാരാഷ്ട്ര റവന്യു മന്ത്രി ഏകനാഥ് ഖഡ്‌സെ രാജിവെച്ചു.അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ ഭൂമി തുച്ഛ വിലക്ക് ബന്ധുക്കള്‍ക്ക് കൈമാറി എന്നുമുള്ളആരോപണങ്ങളെ തുടര്‍ന്നാണ് രാജി. രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിലായിരുന്നു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കഴിഞ്ഞാല്‍ മന്ത്രിസഭയിലെ രണ്ടാമത്തെ സീനിയര്‍ മന്ത്രിയാണ് ഖഡ്‌സെ. ഇന്നു രാവില ഖഡ്‌സെയെ തന്റെ വീട്ടില്‍ വിളിച്ചുവരുത്തിയ മുഖ്യമന്ത്രി ഫട്‌നാവിസ് രാജി ആവശ്യപ്പെടുകയായിരുന്നു. രാജിയല്ലാതെ മറ്റ് മാര്‍ഗങ്ങളിലെന്ന വിലയിരുത്തലില്‍ ബിജെപിയുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here