അനന്തനാഗില്‍ വീണ്ടും ഭീകരാക്രമണം: രണ്ട് പോലീസുകാര്‍ മരിച്ചു

Posted on: June 4, 2016 12:22 pm | Last updated: June 4, 2016 at 12:22 pm
SHARE

ശ്രീനഗര്‍: ജമ്മു-കാഷ്മീരിലെ അനന്തനാഗില്‍ വീണ്ടും ഭീകരാക്രമണം. ഇന്നു രാവിലെ പോലീസ് വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രണത്തില്‍ രണ്ട് പോലീസുകാര്‍ മരിച്ചു. എഎസ്‌ഐ ബഷീര്‍ അഹമ്മദ്, കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ അക്രമികള്‍ പോലീസ് സംഘത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അനന്തനാഗിന് സമീപം ബിജ്‌ബെഹ്‌റയില്‍ വെള്ളിയാഴ്ച ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രണത്തില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ വീടുകളില്‍ ഭീകരര്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്നാണു കരുതുന്നത്.