Connect with us

Malappuram

കക്കോവ് ജുമുഅ മസ്ജിദ് അടച്ചുപൂട്ടിയതില്‍ പ്രതിഷേധിക്കുക: എസ് വൈ എസ്‌

Published

|

Last Updated

മലപ്പുറം: ചേളാരി, മുസ്‌ലിംലീഗ് കുബുദ്ധികളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാരണം വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തരത്തില്‍ ജുമുഅ മസ്ജിദും അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടിയതില്‍ മുഴുവന്‍ ജനവിഭാഗങ്ങളും പ്രതിഷേധിക്കണമെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെയും നാട്ടുകാരണവന്മാരുടെയും മധ്യസ്ഥ ശ്രമങ്ങളും അനുരജ്ഞന നീക്കങ്ങളും പരസ്യമായി ധിക്കരിച്ച് സുന്നി പ്രവര്‍ത്തകരെ അടിച്ചൊതുക്കി മഹല്ല് ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ സമാധാന പ്രേമികളായ മുഴുവന്‍ വിശ്വാസികളും തയ്യാറാകണം. പുണ്യമാസത്തിന്റെ ആഗമനത്തെ സന്തോഷത്തോടെ വരവേല്‍ക്കാന്‍ കാത്തു നില്‍ക്കുന്ന വിശ്വാസികളെ വൃണപ്പെടുത്തുന്ന നീക്കങ്ങളില്‍ നിന്നും തല്‍പര കക്ഷികള്‍ മാറിനില്‍ക്കണമെന്നും നിയമ സംവിധാനം സംരക്ഷിക്കാന്‍ ബന്ധപെട്ടവര്‍ തയ്യാറാകണമെന്നും സുരക്ഷിതമായി ആരാധനാ സൗകര്യം ഉറപ്പു വരുത്തി പള്ളി ഉടന്‍ തുറന്ന് കൊടുക്കണമെന്നും യോഗം ആവശ്യപെട്ടു. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപറമ്പ്, എന്‍ എം സ്വാദിഖ് സഖാഫി, സയ്യിദ് സീതിക്കോയ തങ്ങള്‍, ഇ കെ മുഹമ്മദ് കോയ സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, വി പി എം ബശീര്‍, കെ പി ജമാല്‍, കരുവള്ളി അബ്ദുറഹീ, എ പി ബശീര്‍ സംബന്ധിച്ചു. സംഭവത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് കക്കോവ് യൂനിറ്റ് കമ്മിറ്റിയും വാഴയൂര്‍ സര്‍ക്കിള്‍ കമ്മിറ്റിയും പ്രതിഷേധിച്ചു.

---- facebook comment plugin here -----

Latest