Connect with us

National

അഞ്ച് വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യാത്രതിരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ച് വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രതിരിച്ചു. അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലാന്റ്, യുഎസ്, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് യാത്രതിരിച്ചത്. ഈ രാജ്യങ്ങളുമായി ഇന്ത്യയുടെ ഊര്‍ജ്ജ-സുരക്ഷാ- കയറ്റുമതി രംഗങ്ങളിലെ സഹകരണം ഊട്ടിയുറപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

48 അംഗങ്ങളുള്ള ആണവ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും മെക്‌സിക്കോയുടെയും സഹകരണം യാത്രാ വേളയില്‍ മോദി ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. വാഷിംഗ്ടണില്‍ ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തുന്ന വേളയിലും ഈ ആവശ്യം ഉന്നയിക്കുമെന്നറിയുന്നു. സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണത്തെപ്പറ്റിയും സ്വിറ്റ്‌സര്‍ലാന്റ് സന്ദര്‍ശന വേളയില്‍ മോദി ചര്‍ച്ച നടത്തും.

യാത്രയുടെ തുടക്കത്തില്‍ അഫ്ഗാനിസ്ഥാനില്‍ എത്തുന്ന മോദി ഇന്ത്യയുടെ സഹായത്തോടെ അവിടെ നിര്‍മ്മിച്ച സല്‍മ ഡാം എന്ന് പേരിട്ടിരിക്കുന്ന അണക്കെട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മോദി ഗള്‍ഫ് രാജ്യമായ ഖത്തറിലേക്ക് പോകും. പിന്നീട് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സ്വിറ്റസര്‍ലന്‍ഡിലേക്ക് തിരിക്കും. പിന്നീട് യുഎസും മെക്‌സിക്കോയും സന്ദര്‍ശിച്ച ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തും.

Latest