എസ് എസ് എഫ് പരിസ്ഥിതി വാരാചരണം തുടങ്ങി

Posted on: June 4, 2016 2:30 am | Last updated: June 4, 2016 at 2:30 am
SHARE
എസ് എസ് എഫ് പരിസ്ഥിതി വാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു
എസ് എസ് എഫ് പരിസ്ഥിതി വാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു

മലപ്പുറം : നാളേക്കൊരു തണല്‍ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് നടത്തുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന തല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
മലപ്പുറം മഅ്ദിന്‍ ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ എസ് എസ് എഫ് പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, ഇബ്‌റാഹിം ബാഖവി മേല്‍മുറി, വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എം. അബ്ദുല്‍ മജീദ്, കെ സൈനുദ്ധീന്‍ സഖാഫി, എ കെ എം ഹാശിര്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ 586 ക്യാമ്പസുകളില്‍ വ്യാപകമായി വൃക്ഷതൈകള്‍ വെച്ചുപിടിപ്പിച്ച് ഹരിത ക്യാമ്പസ് സൃഷ്ടിക്കുകയാണ് പരിസ്ഥിതി വാരാചരണ കാമ്പയിനില്‍ എസ് എസ് എഫ് മുഖ്യമായി ലക്ഷ്യമിടുന്നത്.
ലഘുലേഖ വിതരണം, ക്ലാസ് റൂം ചര്‍ച്ചകള്‍, വ്യക്തിഗത ബോധനം, പ്രഭാഷണം, പ്രതിജ്ഞ തുടങ്ങിയ വിവിധ പരിപാടികള്‍ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി നടക്കും. സംസ്ഥാനത്തെ പ്രൊഫഷണല്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ മരത്തൈ നടീലും പരിസ്ഥിതി ബോധവല്‍ക്കരണവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here