കോപ്പയിലെ ഉദ്ഘാടന മത്സരത്തില്‍ കൊളംബിയയ്ക്ക് ജയം

ഞായര്‍ പുലര്‍ച്ചെ 2.30ന് കോസ്റ്റാറിക്ക - പരാഗ്വെ ഞായര്‍ രാവിലെ 5.00ന് ഹെയ്തി - പെറു ഞായര്‍ രാവിലെ 7.30ന് ബ്രസീല്‍ - ഇക്വഡോര്‍
Posted on: June 4, 2016 9:00 am | Last updated: June 4, 2016 at 11:16 am
SHARE

copa

കലിഫോര്‍ണിയ: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊളംബിയ ജയമാഘോഷിച്ചു. അമേരിക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് കൊളംബിയ ജയം ആഘോഷിച്ചത്. ക്രിസ്റ്റ്യന്‍ സപാറ്റയും ഹാമിഷ് റോഡ്രിഗസുമാണ് കൊളംബിയയ്ക്കായി ഗോള്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഇരുഗോളും പിറന്നത്. എട്ടാം മിനിറ്റില്‍ സപാറ്റയാണ് ആദ്യ ഗോള്‍ നേടിയത്. എഡ്വിന്‍ കാര്‍ഡോനയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. സപാറ്റയുടെ ആദ്യ രാജ്യാന്തര ഗോളാണിത്. 41-ാം മിനിറ്റില്‍ റോഡ്രിഗസാണ് രണ്ടാം ഗോള്‍ നേടിയത്. കൊളംബിയയ്ക്ക് ലഭിച്ച പെനാല്‍റ്റി റോഡ്രിഗസ് ഗോളാക്കി മാറ്റുകയായിരുന്നു.