Connect with us

Saudi Arabia

നോമ്പുകാലം: ഒരുക്കങ്ങള്‍ സല്‍മാന്‍ രാജാവ് പരിശോധിച്ചു

Published

|

Last Updated

ജിദ്ദ : വിശുദ്ധ റമളാനെ സ്വീകരിക്കാന്‍ മക്കയിലും മദീനയിലും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തിയ സജ്ജീകരണങ്ങള്‍ രാജാവ് പരിശോധിച്ച് ഉറപ്പ് വരുത്തി. ജിദ്ദയിലെ അല്‍ സലാമ കൊട്ടാരത്തില്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ രാജ്യം പ്രതിജ്ഞാ ബദ്ധമാണെന്നും പ്രസ്താവിച്ചു.

തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഹറം വിപുലീകരണ ജോലികള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന രാജാവിനെ മന്ത്രി സഭ പ്രത്യേകം അഭിനന്ദിച്ചു.ഇരു ഹറമിലെയും എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളോടും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ സേവനങ്ങളും നല്‍കാനും മന്ത്രി സഭ നിര്‍ദ്ദേശിച്ചു.

തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയും സമാധാനവും ഉറപ്പ് വരുത്തുന്നതിനായി ഹജ്ജ്,ഉംറ , വിസിറ്റ് റിസര്‍ച്ച് ഫോറത്തിന്റെ രക്ഷാകര്‍തൃത്ത്വം ഏറ്റെടുത്ത സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെ മന്ത്രി സഭ പ്രത്യേകം അനുമോദിച്ചു.

Latest