രാജഗോപാല്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തത് സിപിഎം- ബിജെപി ബന്ധത്തിന്റെ തെളിവ്

Posted on: June 3, 2016 5:23 pm | Last updated: June 3, 2016 at 5:23 pm

VM SUDHEERANതിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അംഗം ഒ. രാജഗോപാല്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തത് സിപിഎം- ബിജെപി ബന്ധത്തിന്റെ തെളിവാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ബിജെപിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ എന്തുകൊണ്ടാണ് സി.പി.എം നേതൃത്വം തയാറാകാത്തതെന്നും സുധീരന്‍ ചോദിച്ചു.

ബിജെപിയുടെ വോട്ട് വേണ്ടെന്നു പ്രതിപക്ഷം നേരത്തെതന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഭരണപക്ഷം അതിനു തയാറായില്ല. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒ. രാജഗോപാല്‍ എകെജി സെന്ററിലെത്തി പിണറായി വിജയനെ അഭിനന്ദിക്കുന്നത് എല്ലാവരും കണ്ടതാണ്. ആ ബന്ധം ദൃഢീകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.