ഇസ്ലാം സമാധാനത്തിന്റെ മതം: എം.അലികുഞ്ഞി മുസ്ലിയാര്‍

Posted on: June 3, 2016 7:01 pm | Last updated: June 3, 2016 at 7:01 pm
SHARE

15b50c6d-704b-4a8c-9d7e-1679b36b8c47ദമ്മാം: ഇസ്ലാം ലോകത്തിനു മുഴുവന്‍ വെളിച്ചം നല്കിയ മതമാണെന്നും,തീവ്രവാദവും ഭീകരതയും ഇസ്ലാം ഒരിക്കലും പ്രോല്‍സാഹിപ്പിച്ചിട്ടില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈ.പ്രസിഡന്റ് താജുശരീഅ എം.അലികുഞ്ഞി മുസ്ലിയാര്‍ ശിറിയ അഭിപ്രായപ്പെട്ടു. സര്‍വ്വര്‍ക്കും അനുഗ്രഹം ചൊരിയുന്ന മാതൃക ജീവീതം കാഴ്ച വെക്കാന്‍ എല്ലാവരും തയ്യറായല്‍ പൂര്‍വ്വപ്രതാപം വീണ്ടെടുക്കാന്‍ നമുക്ക് കഴിയും.നന്മയും സംസ്‌കാരവും സംരക്ഷിക്കാന്‍ ഓരോ നാടുകളിലും ധാര്‍മ്മികതയുടെ തിരുത്തല്‍ ശക്തികളുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. നാടിനെ നേര്‍വഴിയില്‍ നയിച്ചിരുന്നവര്‍ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.നന്മയുടെ കാവലാളുകളായിരുന്ന നാട്ടുകാരണവന്മാര്‍ ഇല്ലാതാകുന്നിടത്ത് സാമൂഹികവിരുദ്ധ സംഘങ്ങളാണ് ആധിപത്യം സ്ഥാപിക്കുന്നത്. യുവത്വത്തിന്റെ കര്‍മ ശേഷി ക്രിയാത്മകമായി വിനിയോഗിക്കുന്നതിലൂടെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .സമസ്ത വൈ.പ്രസിഡന്റായ ശേഷം ആദ്യമായി ദമ്മാമില്‍ എത്തിയ അദ്ദേഹം സീക്കോ സഅദിയ്യ ഹാളില്‍ ശിറിയ ലത്തീഫിയ്യ ഇസ്ലാമിക് കോംപ്ലക്‌സ് ദമ്മാം കമ്മിറ്റിനല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.

ബി.കെ മൊയ്തു ഹാജി കൊട്ടക്കുന്ന്! അധ്യക്ഷത വഹിച്ചു.ഐ.സി.എഫ് ദമ്മാം സെന്ട്ര്ല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അഹ്‌സനി ഉത്ഘാടനം ചെയ്തു.സിദ്ദീഖ് സഖാഫി പെറുവായി മുഖ്യപ്രഭാഷണം നടത്തി.സിദ്ദീഖ് സഖാഫി ഉര്മി ,ഹാഫിള്‍ അന്വര്‍ അലി സഖാഫി പ്രസംഗിച്ചു. കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ, അന്വുര്‍ കളറോട്, അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുംബ, അബ്ബാസ് ഹാജി കുഞ്ചാര്‍,അഹമദ് ഹാജി അലംബാടി,മുനീര്‍ ആലമ്പാടി, ഇഖ്ബാല്‍ വെളിയങ്കോട്, ഫാറൂക് കാട്ടിപ്പള്ള, പിഎ.ഹസൈനാര്‍ ഹാജി പജ്യോട്ട തുടങ്ങിയവര്‍ സംബന്ധിച്ചു. ലത്തീഫ് പള്ളത്തടുക സ്വാഗതവും അബ്ദുല്‍ കരീം ലത്തീഫി നന്ദിയും പറഞ്ഞു.