ഇ.കെ നയനാരെ ജിദ്ദ നവോദയ അനുസ്മരിച്ചു

Posted on: June 3, 2016 6:53 pm | Last updated: June 3, 2016 at 6:53 pm
SHARE

2c0821ad-2f61-4fc4-9783-eb1b7e21ce02ജിദ്ദ: ജനനേതാവും കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ നയനാരെ ജിദ്ദ നവോദയ അനുസ്മരിച്ചു. നയനാര്‍ ഭരണം കേരളത്തിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നവോദയ രക്ഷാധികാരി സ: വി കെ റഹൂഫ് പറഞ്ഞു. നയനാരുടെ ഭരണ പരിഷ്‌കാരങ്ങള്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെതുള്‍പ്പെടെയുള്ള ജനജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാക്കുകയും നാടിന് മൊത്തത്തില്‍ പുരോഗതി കൈവരുത്തുകയും ചെയ്തു.
ജനജീവിതത്തിന്റെ ഉള്‍ത്തുടിപ്പറിഞ്ഞ ഒരു ഭരണാധികാരി ആയിരുന്നു നയനാര്‍.
നയനാരുടെ ഭരണ നൗപുണ്യം പുതിയ ഇടതുപക്ഷ സര്‍ക്കാറിന് വഴികാട്ടിയായിരിക്കും എന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം പ്രത്യാശ പ്രകടിപ്പിച്ചു.

കേരളത്തിന്റെ സമഗ്ര വികസനത്തിന് വിത്ത് പാകിയ നയനാര്‍ ഗള്‍ഫ് മലയാളി കളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം മുന്നില്‍ കണ്ട് ഇന്ത്യയില്‍ ആദ്യമായി പ്രവാസികള്‍ക്കായി ഒരു പ്രതേക വകുപ്പ് രൂപീകരിക്കുകയും പ്രവാസി സാമൂഹ്യക്ഷേമ പദ്ധതി നടപ്പിലാക്കിയതുള്‍പ്പെടെ ഒട്ടേറെ കര്‍മ്മ പരിപാടികള്‍ നടത്തിയ നേതാവാണ് നയനാര്‍ എന്നും അനുസ്മരണ പ്രഭാഷണത്തില്‍ കേന്ദ്ര കമ്മറ്റി അംഗം ആസിഫ് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ അബ്ദുറഹിമാന്‍ വണ്ടൂര്‍്, ശ്രീകുമാര്‍ മവേലിക്കര ,ഇസ്മയില്‍ തൊടുപുഴ, സി എം അബ്ദുറഹിമാന്‍, സലാഹുദ്ധീന്‍ വെമ്പായം, ജുമൈലാ അബു. എന്നിവരും നായനാരെ അനുസ്മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here