ഖത്വറിന്റെ യഥാര്‍ഥ സാമ്പത്തിക വളര്‍ച്ച ലോകശരാശരിക്കും മുകളില്‍

Posted on: June 3, 2016 6:16 pm | Last updated: June 6, 2016 at 9:54 pm
SHARE

economic growthദോഹ: 2013- 15 കാലയളവിലെ ഖത്വറിന്റ യഥാര്‍ഥ സാമ്പത്തിക വളര്‍ച്ച ലോക ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതില്‍. വിലക്കയറ്റം ലോക ശരാശരിയേക്കാള്‍ താഴ്ന്ന നിലയിലുമാണ്. ശക്തമായ സ്ഥൂല സമ്പദ്ഘടനക്കുള്ള സൂചനകളും നല്‍കുന്നുണ്ട്.

ഈ കാലയളവില്‍ വിലക്കയറ്റ നിയന്ത്രിത മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച വേഗം കുറഞ്ഞുവെങ്കിലും ലോകതലത്തിലും പരിഷ്‌കൃത സമ്പദ്‌വ്യവസ്ഥകളിലും അപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തി. എണ്ണയിതര ഉത്പന്നങ്ങളിലെ ഉയര്‍ന്ന വളര്‍ച്ച സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങള്‍ വിജയിക്കുന്നുവെന്നതിന്റെ തെളിവാണ്. 2013ല്‍ 4.6ഉം 2014ല്‍ നാലും 2015ല്‍ 3.7ഉം ശതമാനമാണ് വളര്‍ച്ച. അതേസമയം ലോക ശരാശരി യഥാക്രമം 3.3, 3.4, 3.1 ശതമാനമാണ്. വികസിത സമ്പദ്‌വ്യവസ്ഥകളുടെത് 1.2, 1.8, 1.9 ശതമാനം എന്നിങ്ങനെയാണ്. യൂറോപ്പിലെ വികസ്വര രാഷ്ട്രങ്ങളില്‍ യഥാര്‍ഥ ജി ഡി പി വളര്‍ച്ച 2.8, 2.8, 3.5 ശതമാനം എന്നിങ്ങനെയാണ് ഈ കാലയളവില്‍ ഉണ്ടായത്.
ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ മേഖലകളെയും ഖത്വര്‍ പിന്നിലാക്കി. ഈ മേഖലകളിലെത് 2013ല്‍ 2.8, 2014ല്‍ 2.8, 2015ല്‍ 3.5 ശതമാനമാണ്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയുടെത് യഥാക്രമം 2.1, 2.6, 2.3 ശതമാനം ആണ്. ഏഷ്യയിലെ വികസ്വര രാഷ്ട്രങ്ങളില്‍ യഥാക്രമം 6.8, 6.8, 6.6 ശതമാനം ആണ്. സബ് സഹാറന്‍ ആഫ്രിക്കയുടെത് യഥാക്രമം 5.2, 5.1, 3.4 ശതമാനം എന്നിങ്ങനെയാണ്.
ഖത്വറില്‍ വിലക്കയറ്റം 2013ല്‍ 3.2ഉം 2014ല്‍ 3.4ഉം 2015ല്‍ 1.6ഉം ശതമാനം ആയിരുന്നു. അതേസമയം ലോകശരാശരി യഥാക്രമം 3.6, 3.4, 3.3 ശതമാനം ആണ്. വികസിത രാഷ്ട്രങ്ങളുടെത് യഥാക്രം 1.4, 0.3 ശതമാനം ആയിരുന്നു. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ 9.3, 6.6, 5.9 ശതമാനം എന്നിങ്ങനെയാണ്. ലോക സമ്പദ്ഘടനകളില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉണ്ടായത് മിന മേഖലയിലാണ്.
സബ് സഹാറന്‍ ആഫ്രിക്ക മേഖലയില്‍ യഥാക്രം 6.6, 6.4, ഏഴ് ശതമാനവും വികസ്വര രാഷ്ട്രങ്ങളില്‍ 5.8, 5.1, 5.5 ശതമാനവും ഏഷ്യയിലെ വികസ്വര രാഷ്ട്രങ്ങളില്‍ 4.7, 3.5, 2.9 ശതമാനവും യൂറോപ്പിലെ വികസ്വര രാഷ്ട്രങ്ങളിലും ലാറ്റിന്‍ അമേരിക്ക- കരീബിയന്‍ മേഖലകളിലും 4.3, 3.8, 2.9 ശതമാനം എന്നിങ്ങനെയാണ് വിലക്കയറ്റം രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here