ഡിഎല്‍എഫ് ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്രം

Posted on: June 3, 2016 4:24 pm | Last updated: June 4, 2016 at 11:16 am
SHARE

DLFകൊച്ചി: ചെലവന്നൂര്‍ കായലോരത്തെ ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണത്തില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. . ഡില്‍എഫ് നിയമവിരുദ്ധ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

തീരനിയന്ത്രണമേഖലാ നിയമം ലംഘിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നു കായലോരത്തു നിര്‍മിച്ച ഡിഎല്‍എഫ് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചുനീക്കണമെന്നു കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച ഡിഎല്‍എഫ് അധികൃതര്‍ സ്റ്റേ വാങ്ങിയിരുന്നു.

ഇതിനിടെ കോടതി സ്വമേധയാ കേസില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ കക്ഷി ചേര്‍ക്കുകയായിരുന്നു. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട സാങ്കല്‍പിക രേഖ സമീപമുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമാണോ ബാധകമാകുക എന്ന വിഷയത്തില്‍ വ്യക്തത വരുത്തുന്നതിനാണ് മന്ത്രാലയത്തെ കക്ഷി ചേര്‍ത്തത്. എന്നാല്‍ സമുച്ചയം സാങ്കേതികമായി തീരപരിപാലന നിയമം ലഘിച്ചിട്ടില്ലെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കുകയായിരുന്നു.