‘സിറാജ് പട്ടണം’ പ്രകാശനം ചെയ്തു

Posted on: June 3, 2016 4:21 pm | Last updated: June 3, 2016 at 4:21 pm

SIRAJ PATTANAMഅബുദാബി: സിറാജ് ദിനപത്രത്തിന്റെ പുതിയ സംരംഭമായ പട്ടണം പ്രകാശനം ചെയ്തു. അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം ഫാത്വിമ ഗ്രൂപ്പ് ഓഫ് കമ്പനി റസിഡന്റ് മാനേജര്‍ ഇ പി ശംസുദ്ദീന് നല്‍കി പ്രകാശനം ചെയ്തു. സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ മമ്പാട് അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഡയറക്ടര്‍ ഹമീദ് ഈശ്വരമംഗലം, അബുദാബി റിപ്പോര്‍ട്ടര്‍ റാശിദ് പൂമാടം പങ്കെടുത്തു. അബുദാബിയുടെ നഗരക്കാഴ്ചകള്‍ കോര്‍ത്തിണക്കി പുറത്തിറങ്ങുന്ന പട്ടണം ഇന്ന് പത്രത്തോടൊപ്പം വിതരണം ചെയ്യും. ഓരോ മാസവും യു എ ഇയുടെ വിവിധ നഗരങ്ങളുടെ ചലനങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറങ്ങും.