Connect with us

Gulf

ദുബൈയില്‍ ഇന്ത്യന്‍ പ്രോപ്പര്‍ട്ടിഷോ തുടങ്ങി

Published

|

Last Updated

#ഫാസില്‍ അഹ്‌സന്‍

ദുബൈ:ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ ദുബൈയില്‍ തുടക്കമായി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ സാബീല്‍ ഹാള്‍ അഞ്ചിലാണ് പ്രോപ്പര്‍ട്ടിഷോയുടെ 18-ാമത് എഡിഷന് തുടക്കമായത്. 500 പദ്ധതികളിലായി 40,000ത്തിലധികം പ്രോപ്പര്‍ട്ടികളുമായി 150 റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാരാണ് പങ്കെടുക്കുന്നത്. നിശ്ചിത ബജറ്റിലുള്ള പദ്ധതികള്‍ക്ക് ഡിസ്‌കൗണ്ടുകളുമുണ്ട്.
മൂന്നു ദിവസത്തെ പ്രദര്‍ശനം ബോളിവുഡ് നടനും ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ അംബാസഡറുമായ അര്‍ബാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ജൂണ്‍ നാലിന് ശനിയാഴ്ച സമാപിക്കും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനം. 15,000ത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. പ്രവേശനവും നോവോടെലിനടുത്ത് ബഹുനില പാര്‍കിംഗും സൗജന്യമാണ്.
ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ പ്രത്യേക “കിഡ്‌സ് ഏരിയ”യും ഒരുക്കിയിട്ടുണ്ട്. ഇതോടെ മാതാപിതാക്കള്‍ക്ക് കുട്ടികളെ ഇവിടെ ഏല്‍പിച്ച് ഇന്ത്യയിലെ സ്വപ്‌ന ഭവനങ്ങള്‍ യഥേഷ്ടം തിരഞ്ഞെടുക്കാനാവും. പ്രദര്‍ശനത്തില്‍ ക്രെഡായി ചെന്നൈയുടെയും ക്രെഡായി മഹാരാഷ്ട്രയുടെയും പ്രത്യേക പവലിയനുമുണ്ട്. സന്ദര്‍ശകരില്‍നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ആറു ഭാഗ്യശാലികള്‍ക്ക് ഇന്ത്യയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സിന്റെ സൗജന്യ വിമാന ടിക്കറ്റ് ലഭിക്കും. ഒരു ഭാഗ്യശാലിക്ക് 100 ഗ്രാമിന്റെ ഗോള്‍ഡ് ബാറും നല്‍കും. പ്രദര്‍ശനത്തിന്റെ അവസാന ദിവസമാണ് വിജയികളെ പ്രഖ്യാപിക്കുക.
പ്രോപ്പര്‍ട്ടി വിപണിയില്‍ നിക്ഷേപം നടത്താന്‍ അനുയോജ്യമായ സമയമാണിതെന്നും 10 വര്‍ഷത്തിനുള്ളില്‍ 10,200 കോടി ഡോളറിന്റെ വളര്‍ച്ചയാണ് ഈ മേഖലയിലുണ്ടാവുകയെന്നും സുമാന്‍സ എക്‌സിബിഷന്‍സ് ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ കോര്‍പറേറ്റ് സെയില്‍സ് ആന്‍ഡ് ബ്രാന്‍ഡ് എന്‍ഗേജ്‌മെന്റ് ജനറല്‍ മാനേജര്‍ ആര്‍ ശ്രീവിദ്യ പറഞ്ഞു. പ്രസ്റ്റീജ് ഗ്രൂപ്പ്, ബി ബി സി എല്‍, ഇഷ ഹോംസ്, അശ്വിനി ഫൗണ്ടേഷന്‍സ്, ഡി ആര്‍ എ ഗ്രൂപ്പ്, സൗത്ത് ഇന്ത്യ ഷെല്‍ട്ടേര്‍സ് (എസ് ഐ എസ്), ന്യൂറി പ്രോപ്പര്‍ട്ടീസ്, ലോധ ഗ്രൂപ്പ്, കനാകിയ, കല്‍പാതരു, വദ്‌വ ഗ്രൂപ്പ്, എല്‍ ആന്‍ഡ് ടി, ഓസോണ്‍ ഗ്രൂപ്പ്, മന്ത്രി ഡവലപ്പേര്‍സ്, ശോഭ ഡവലപ്പേര്‍സ്, ജിയോള്‍ ഗംഗ, രചന ലൈഫ് സ്റ്റൈല്‍, സാരതി ഗ്രൂപ്പ്, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, സണ്‍ടെക് ഇന്ത്യ, ബോംബേ റിയാല്‍റ്റി, റാഡിയസ് ഡവലപ്പേര്‍സ്, അദാനി എസ്റ്റേറ്റ്, ഗോയല്‍ കോര്‍പറേഷന്‍, അന്‍സല്‍ ഹൗസിംഗ് തുടങ്ങി നിരവധി ഡവലപ്പേര്‍സാണ് പങ്കെടുക്കുന്നത്.