വോട്ട് ചോര്‍ച്ച: യുഡിഎഫ് തകരുന്നതിന്റെ തുടക്കം

Posted on: June 3, 2016 1:46 pm | Last updated: June 3, 2016 at 1:46 pm

p c georgeതിരുവനന്തപുരം: യുഡിഎഫ് തകരുന്നതിന്റെ തുടക്കമാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ട് ചോര്‍ന്നതെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഇരുമുന്നണിയുടെയും പിന്തുണയില്ലാതെ സഭയിലെത്തിയതിനാല്‍ താന്‍ വോട്ട് അസാധുവാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആരുടെ വോട്ടാണ് ചോര്‍ന്നതെന്ന് തനിക്കറിയില്ല. ഒ രാജഗോപാല്‍ വോട്ടുചെയ്തത് എല്‍ഡിഎഫിനാണ്. ബിജെപി-എല്‍ഡിഎഫ് ബന്ധത്തിന്റെ തെളിവാണിതെന്നും പിസി ജോര്‍ജ് ആരോപിച്ചു.