വെടിയുണ്ടകള്‍ കാണാതായ സംഭവം: സിബിഐ അന്വേഷണം തുടങ്ങി

Posted on: June 3, 2016 12:07 pm | Last updated: June 3, 2016 at 12:07 pm
SHARE

cbiപാലക്കാട്: റൈഫിള്‍ അസോസിയേഷന്റെ പാലക്കാട് ഓഫീസില്‍ സൂക്ഷിച്ച വെടിയുണ്ടകള്‍ കാണാതായ കേസില്‍ സിബിഐ അന്വേഷണം തുടങ്ങി. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ് കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനക്കും വിവരശേഖരണത്തിനുമായി പാലക്കാട്ടെത്തിയത്. കല്‍മണ്ഡപത്തെ റൈഫിള്‍ അസോസിയേഷന്‍ ഓഫീസിലും ഷൂട്ടിങ് റേഞ്ചിലും പരിശോധന നടത്തിയ അന്വേഷണസംഘം പരിശീലകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

കഴിഞ്ഞ ജനുവരി 29 നാണ് റൈഫിള്‍ അസോസിയേഷനുകളിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടത്. മാര്‍ച്ച് 30ന് നാല് കേസുകള്‍ സിബിഐ റജിസ്റ്റര്‍ ചെയതു. വ്യാജരേഖ ചമച്ച് ആലപ്പുഴയില്‍ റജിസ്റ്റര്‍ ചെയ്ത സംസ്ഥാന അസോസിയേഷന്റെ പ്രവര്‍ത്തനം, 2009-13 കാലയളവിലെ കോട്ടയം അസോസിയേഷന്റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകളുടെ കണക്കിലെ പൊരുത്തക്കേട്, ദേശീയ ഗെയിംസിന് ലഭിച്ച വെടിയുണ്ടകളുടെ അനധികൃത സൂക്ഷിപ്പ്, 1959ലെ ആയുധനിയമം ലംഘിച്ചുളള വെടിയുണ്ടകളുടെ കൈമാറ്റം തുടങ്ങിയവയാണ് സിബിഐ അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here