Connect with us

International

ജര്‍മനിയിലും ഫ്രാന്‍സിലും അതിരൂക്ഷമായ മഴയും വെള്ളപ്പൊക്കവും

Published

|

Last Updated

ബെര്‍ലിന്‍: ജര്‍മനിയിലും ഫ്രാന്‍സിലും അതിരൂക്ഷമായ മഴയും വെള്ളപ്പൊക്കവും മൂലം ജനജീവിതം താറുമാറായി. മഴക്കെടുതികള്‍ മൂലം ജര്‍മനിയില്‍ ഇതുവരെ 10 പേര്‍ മരിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ ഓരോ മണിക്കൂറിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി വരികയാണ്. റോട്ടര്‍ ജില്ലയുടെ ആസ്ഥാന നഗരത്തിന്റെ പകുതിയിലേറെയും വെള്ളത്തിനടിയിലാണ്. ലോവര്‍ ബവേറിയയിലെ ഒരു ജില്ലയാകെ പ്രകൃതി ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചു.

രാജ്യത്തെ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കുമെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചാണ് പോലീസും പട്ടാളവും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. റെയില്‍, റോഡ് ഗതാഗതം താറുമാറായി. ഫ്രാന്‍സും കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. സീന്‍ നദി കരകവിഞ്ഞൊഴുകുകയാണ്. പ്രസിദ്ധമായ ലോവറി മ്യൂസിയയവും ഭീഷണിയിലാണ്.

Latest