പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി

Posted on: June 2, 2016 10:43 am | Last updated: June 2, 2016 at 10:43 am

Niyamasabhaതിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ആദ്യ ദിനത്തിലെ പ്രധാന അജണ്ട. അക്ഷരമാല ക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നുള്ള ലീഗ് അംഗമായ പി അബ്ദുല്‍ ഹമീദ് ആണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. ചരിത്രത്തിലാദ്യമായി ബിജെപി അംഗം നിയമസഭയില്‍ കാലുകുത്തുന്നതിനും സഭ ഇന്ന് സാക്ഷ്യം വഹിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, ഘടകക്ഷി മന്ത്രിമാരായ എകെ ശശീന്ദ്രന്‍, മാത്യു ടി തോമസ് തുടങ്ങിയവര്‍ക്കാണ് ഭരണപക്ഷത്ത് മുന്‍ നിരയില്‍ ഇരിപ്പടം ലഭിച്ചത്. പ്രതിപക്ഷത്ത് രമേശ് ചെന്നിത്തലക്കൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ നിരയില്‍ ഇരിപ്പിടം ലഭിച്ചിട്ടുണ്ട്. പ്രോടൈം സ്പീക്കര്‍ എസ് ശര്‍മയാണ് സഭ നിയന്ത്രിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പ്.