മെഡിക്കല്‍ പ്രവേശനം: മടവൂര്‍ സി എം സെന്റര്‍ വിദ്യാര്‍ഥിക്ക് 38ാം റാങ്ക്

Posted on: June 2, 2016 12:37 am | Last updated: June 2, 2016 at 12:37 am
SHARE

muhsinകോഴിക്കോട്: കേരള മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മടവൂര്‍ സി എം സെന്റര്‍ വിദ്യാര്‍ഥി ബിലാല്‍ മുഹ്‌സിന് 38 ാം റാങ്ക്. കാടാമ്പുഴ ജാറത്തില്‍ മുജീബ് റഹ്മാന്‍ – സലീന ദമ്പതികളുടെ മകനായ ബിലാല്‍ മുഹ്‌സിന്‍ 2013 മുതല്‍ സി എം സെന്റര്‍ ഹയര്‍ എഡ്യുക്കേഷന്‍ സെന്ററിന് കീഴിലെ ഐഫര്‍ അക്കാദമിയില്‍ പഠനം നടത്തിവരികയാണ്.

സജീവ എസ് എസ് എഫ് പ്രവര്‍ത്തകനായ ബിലാലിനെ സി എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുറഹ്മാന്‍ ബാഖവി, മാനേജര്‍ മുസ്തഫ സഖാഫി മരഞ്ചാട്ടി, കെ ആലിക്കുട്ടി ഫൈസി മറ്റു കമ്മിറ്റി അംഗങ്ങളും അനുമോദിച്ചു.
പത്താം ക്ലാസില്‍ ഉന്നത ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍ക്ക് മികവുറ്റ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സ്ഥാപനമാണ് ഐഫര്‍ അക്കാദമി. കോഴിക്കോട് നഗരത്തിലെ പ്രമുഖ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി പഠനം നടത്താനും. പിന്നീട് അഭിരുചിക്കനുസരിച്ച് വിവിധ കോഴ്‌സുകള്‍ തിരഞ്ഞെടുക്കനും ഐഫറില്‍ അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here