തിരുവനന്തപുരത്ത് ബോംബ് പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

Posted on: June 1, 2016 9:44 pm | Last updated: June 1, 2016 at 9:44 pm

തിരുവനന്തപുരം: മേനംകുളത്ത് നാടന്‍ബോംബ് പൊട്ടി ഒരാള്‍ക്ക് പരുക്ക്. മേനംകുളം സ്വദേശി ഷിജുവിനാണ് പരുക്കേറ്റത്. ഇയാളുടെ കൈപ്പത്തികള്‍ അറ്റു പോയിട്ടുണ്ട്. പോംബ് നിര്‍മാണത്തിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഗുരുതരമായി പരുക്കേറ്റ ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് നിര്‍മാണത്തിനിടെയാണ് അപകടമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു