ഓട്ടോറിക്ഷ മറിഞ്ഞ് യുകെജി വിദ്യാര്‍ത്ഥിനി മരിച്ചു

Posted on: June 1, 2016 5:24 pm | Last updated: June 1, 2016 at 5:24 pm

nashvaഫറോക്ക്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് യുകെജി
വിദ്യാര്‍ത്ഥിനി മരിച്ചു. കൂടെ യാത്ര ചെയ്ത നാല് വിദ്യാര്‍ത്ഥികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. ബേപ്പൂര്‍ ബിസി റോഡിലെ പോര്‍ട്ട് കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബേപ്പൂര്‍ പോര്‍ട്ടിലെ ടഗ്ഗ് മാസ്റ്ററായ പാറാടന്‍ നജ്മല്‍ ബാബു നബ്ശ ഹസീന്‍ ദമ്പതികളുടെ മകള്‍ നൂജ നഷ്‌റ (5) യാണ് മരിച്ചത്.

കൂടെ യാത്ര ചെയ്ത മരിച്ച നൂജ നഷ്‌റയുടെ സഹോദരിയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ നിജാ നഷ്‌വ (10), ആണ്ടക്കല്‍ കുനിയില്‍ ത്രുദീപിന്റെ മകന്‍ ദേവധത്ത് (8), അജിതിന്റെ മകന്‍ അമിത് (8), ബിജേഷിന്റെ മകന്‍ കൃഷ്ണ തീര്‍ത്ത് (8), ഓട്ടോ ഡ്രൈവര്‍ ചീര്‍പ്പാലം വടക്കേടത്ത് കിഴക്കുംപാടം ബബീഷ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ 7.40 ഓടെ യാണ് അപകടം. എല്ലാവരും കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പോര്‍ട്ട് കോട്ടേഴ്‌സില്‍ താമസിക്കുന്നവരുമാണ്. നജ്മല്‍ ബാബുവും കുടുബവും കൊളത്തറ സ്രാമ്പ്യ സ്വലാത്ത് നഗറിനടുത്തുള്ള തറവാട് വീട്ടിലായിരുന്നു താമസം. കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പാണ് ബിസി റോഡിലെ പോര്‍ട്ട് കോര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയത്. ബേപ്പൂരിലെ കോര്‍ട്ടേഴ്‌സില്‍ നിന്നും വിദ്യാര്‍ത്ഥികളെ കയറ്റി കുണ്ടായിതോട് സ്‌കൂളിലേക്ക് പോകും വഴി ബേപ്പൂര്‍ ചെറുവണ്ണൂര്‍ റോഡിലെ ചീര്‍പ്പാലത്തിന് സമീപം കയറ്റത്തില്‍ വെച്ച് എതിരെ വന്ന ഹോണ്ട ആക്റ്റീവസ സ്‌കൂട്ടറില്‍ തട്ടി നിയന്ത്രണം നഷ്ട്ടപ്പെട്ട് കല്ലില്‍ കയറി ഇടത് വശത്തേക്ക് ഓട്ടോ മറിയുകയായിരുന്നു.