കൊല്ലത്ത് സ്‌കൂളിലെ തൂണിടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു

Posted on: June 1, 2016 4:14 pm | Last updated: June 1, 2016 at 4:14 pm

pillar-accident-auto.jpg.image.784.410കൊല്ലം: കനത്ത മഴയില്‍ സ്‌കൂളിലെ തൂണിടിഞ്ഞുവീണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. മുഖത്തല എംജിടിഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിഷാന്താണ് മരിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം സ്‌കൂളിന്റെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന നിഷാന്തിന്റെ തലയിലേക്കാണ് തൂണ്‍ വീണത്. ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ കുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.