സച്ചിന്റെ മകന്‍ അര്‍ജുന് വേണ്ടി പ്രണവിനെ തഴഞ്ഞെന്ന് ആരോപണം

Posted on: June 1, 2016 12:46 pm | Last updated: June 1, 2016 at 12:46 pm
SHARE

466481-arjun-pranav

മുംബൈ; ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അണ്ടര്‍ 16 മേഖല ടീമില്‍ ഇടംകണ്ടെത്തിയത് വാര്‍ത്തയായത് അടുത്തിടെയാണ്. അര്‍ജുന്റെ ഈ നേട്ടത്തെകുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഒരു ഇന്നിങ്‌സില്‍ പുറത്താകാതെ ആയിരം റണ്‍സ് നേടി റെക്കോഡ് ബുക്കുകളില്‍ മുത്തമിട്ട പ്രണവ് ധന്‍വാഡെയെ തഴഞ്ഞ് അര്‍ജുന് ഇടം നല്‍കിയതാണ് ചര്‍ച്ചക്ക് വഴിയൊരുക്കിയത്്. ഓട്ടോ ഡ്രൈവറുടെ മകനായ പ്രണവിനെ തഴഞ്ഞ് സച്ചിന്റെ മകന് അവസരം ഒരുക്കിയെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസത്തെ അപമാനിക്കുന്നത് നിര്‍ത്തണമെന്ന വാദവുമായി സച്ചിന്‍ ആരാധകരും 13346429_1760238004213630_5414521696647807644_nരംഗതെത്തിയിട്ടുണ്ട്.ഇതിനകം തന്നെ നിരവധിപോസറ്റുകളാണ് സച്ചിന്റെ മകന്‍ അര്‍ജുനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിക്കുന്നത്. ഭണ്ഡാരി കപ്പില്‍ 327 പന്തില്‍ നിന്നും 1009 റണ്‍ നേടി ചരിത്ര താളുകളില്‍ ഇടം നേടിയ പ്രണവിനെ തഴഞ്ഞതിനു പിന്നിലെ കാരണം വ്യക്തമാക്കണമെന്നാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ ടീമിന്റെഭാഗമാക്കിയതിനെ ചോദ്യം ചെയ്യുന്നവരുടെ ആവശ്യം.

13346807_793202100780262_6666358169259817475_nപത്തുവയസു മാത്രം പ്രായമുള്ള കുട്ടികളുടെ ബൗളിംഗില്‍ എതിരാളികള്‍ 25 തവണ കൈവിട്ട ശേഷം 1009 റണ്‍ നേടിയ പ്രണവിന്റെ പ്രകടനം ഒരു മികച്ച ഇന്നിങ്‌സായി അംഗീകരിക്കാനാകില്ലെന്നാണ് സച്ചിന്‍ ആരാധകരുടെ വാദം. ഏതായാലും ഈ വിഷയത്തെ കുറിച്ച് സോഷ്യല്‍ മീഡയയില്‍ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പോസ്റ്റുകളാണ് പ്രചരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here