Connect with us

Kerala

കൊയിലാണ്ടിയില്‍ വാഹനാപകടം: ദമ്പതികള്‍ മരിച്ചു

Published

|

Last Updated

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. നന്തി സ്വദേശി ബഷീര്‍ (54) ഭാര്യ ജമീല (47) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മകന്‍ മുഹമ്മദ് അഭിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ കൊയിലാണ്ടി നന്തി ടോള്‍ ബൂത്തിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറിനു പിന്നില്‍ ലോറി ഇടിക്കുകയും അതിന്റെ ആഘാതത്തില്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ടു മറ്റൊരു ലോറിയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ബഷീറിന്റെ മാതാവിന്റെ മരണവിവരം അറിഞ്ഞ് കണ്ണൂര്‍ ഉള്ളൂര്‍ക്കടവില്‍ നിന്നും നന്തി ഒറ്റതെങ്ങിലെ വീട്ടിലേക്ക് പോകുംവഴിയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.

Latest