പെട്രോളിനും ഡീസലിനും പിന്നാലെ പാചകവാതകത്തിനും വിലകൂട്ടി

Posted on: June 1, 2016 10:30 am | Last updated: June 1, 2016 at 10:30 am
SHARE

gas cylinderന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചതിന് പിന്നാലെ സാധാരണക്കാരന് ഇരുട്ടടി നല്‍കി പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 23 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 38 രൂപയുടെയും വര്‍ധന നിലവില്‍ വന്നു.
ഇതോടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് സബ്‌സിഡിയുളള സിലിണ്ടര്‍ കൊച്ചിയില്‍ ലഭിക്കണമെങ്കില്‍ ഇനി 569 രൂപ 50 പൈസ കൊടുക്കണം. വാണിജ്യ സിലിണ്ടറിനാകട്ടെ ഇനിമുതല്‍ 1057രൂപ 38 പൈസയാണ് നല്‍കേണ്ടത്. ഇന്നലെ അര്‍ധ രാത്രിയാണ് പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയത്.