അധികാരമേല്‍ക്കുന്നത് എല്ലാവരുടെയും സര്‍ക്കാര്‍: പിണറായി

Posted on: May 24, 2016 11:10 am | Last updated: May 25, 2016 at 9:09 am

pinarayiതിരുവനന്തപുരം: എല്ലാവര്‍ക്കും അവകാശമുള്ള സര്‍ക്കാറായിരിക്കും  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരുടെയും സര്‍ക്കാറാണ് അധികാരത്തില്‍ വരുന്നത്. ഇക്കാര്യത്തില്‍ ജാതി, മതി കക്ഷി രാഷ്ട്രീയ വ്യത്യാസം ഉണ്ടാകില്ല. ജനങ്ങളുടെ സഹകരണമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതെന്നും ജനം പുറംതിരിഞ്ഞാല്‍ ജനാധിപത്യ പ്രക്രിയ പൂര്‍ണമാകില്ലെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വിശദീകരിക്കാനായിരുന്നു പത്രസമ്മേളനം. ഇന്ന് തന്റെ ജന്മദിനമാണെന്ന് അറിയിച്ചാണ് പിണറായി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കുകയും ചെയ്തു.

ഇന്ന് വൈകീട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അ്ംഗം പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിമിതമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഹാളില്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കായി പുറത്ത് നാല് ടെലിവിഷന്‍ സ്‌ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്.