സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം ഒന്നാമത്‌

Posted on: May 21, 2016 2:12 pm | Last updated: May 22, 2016 at 1:12 pm
SHARE

ന്യൂഡല്‍ഹി: സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍) 12ആം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.58 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികളുടേത് 78.85 ശതമാനവും. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം, 97.61%. 92.63% ശതമാനത്തോടെ ചെന്നൈയാണ് രണ്ടാം സ്ഥാനത്ത്. ഡല്‍ഹി മോണ്ട്‌ഫോര്‍ട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സുകൃതി ഗുപ്തയാണ് 500ല്‍ 497 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയത്.

എല്ലാ റീജണുകളിലേയും ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ംംം.ൃലൗെഹെേ.ിശര.ശി,ംംം.രയലെൃലൗെഹെേ.ിശര.ശി മിറ ംംം.രയലെ.ിശര.ശി. എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഫലമറിയാം. ഈ വര്‍ഷം 10,67,900 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.