മാഹിയില്‍ അട്ടിമറി വിജയവുമായി ഇടതു സ്വതന്ത്രന്‍ ഇ.വല്‍സരാജ്

Posted on: May 19, 2016 6:09 pm | Last updated: May 19, 2016 at 6:09 pm

dr-ramachandranമാഹി: മാഹിയിലും അട്ടിമറി വിജയവുമായി ഇടതു സ്വതന്ത്രന്‍. പുതുച്ചേരി നിയമസഭയിലെ മാഹി മണ്ഡലത്തില്‍ നാല്പത് വര്‍ഷത്തോളമായി എംഎല്‍എയായ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇ. വല്‍സരാജിനാണ് പരാജയം. സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. വി. രാമചന്ദ്രനാണ് വല്‍സരാജിനെ തോല്‍പ്പിച്ചത്. ഡോ. രാമചന്ദ്രന് 10797 വോട്ടു ലഭിച്ചപ്പോള്‍ വല്‍സരാജിന് 8658 വോട്ടു നേടാനേ സാധിച്ചുള്ളൂ.

വി. രാമചന്ദ്രന്‍ മാഹിയിലെ അറിയപ്പെടുന്ന ഡോക്ടറും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ സജീവവുമാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പരാജയപ്പെടുന്ന സ്ഥിരം പദ്ധതി മാറ്റിയാണ് സിപിഐഎം സ്വതന്ത്രനെ പരീക്ഷിച്ചത്. ആ പരീക്ഷണം വിജയിക്കുകയായിരുന്നു.