ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാന്‍

Posted on: May 12, 2016 3:48 pm | Last updated: May 12, 2016 at 6:32 pm

sashank manoharദുബൈ: ഐസിസി ചെയര്‍മാനായി ശശാങ്ക് മനോഹര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിക്കാന്‍ രണ്ടു ദിവസം മുമ്പ് ബിസിസിഐ പ്രസിഡന്റ് സ്ഥാനം ശശാങ്ക് മനോഹര്‍ രാജിവച്ചിരുന്നു. അതിനാലാണു ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇന്ത്യയെ പ്രതിനിധീകരിച്ചല്ല ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതാദ്യമായാണ് ഒരു രാജ്യത്തെയും പ്രതിനിധീകരിക്കാത്ത ചെയര്‍മാനെ ഐസിസിക്കു ലഭിക്കുന്നത്.

ഐ,സി.സി ചെയര്‍മാനാവുന്നത് ബഹുമതിയായി കാണുന്നുവെന്ന് ശശാങ്ക് മനോഹര്‍ പ്രതികരിച്ചു. തന്നില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാ ഐ.സി.സി ഡയറക്ടര്‍മാര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ബി.സി.സി.ഐയോടും ശശാങ്ക് നന്ദി അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിന് ഏറ്റവും നല്ല ദിനങ്ങളാണ് ഇപ്പോഴുള്ളത്. ഐ.സി.സിയുടെ ഭരണഘടനാ ഭേദഗതികള്‍ ക്രിക്കറ്റിനെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കും. ക്രിക്കറ്റ് എന്ന കായിക വിനോദത്തെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകന്‍ കൂടിയായ ശശാങ്ക് മനോഹര്‍ 2008 മുതല്‍ 2011വരെ ബി.സി.സി.ഐ പ്രസിഡന്റായിരുന്നു. ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്ന് 2015 ഒക്ടോബറില്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുപ്പെട്ടു.