മല്യക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്ത്യ

Posted on: May 12, 2016 2:04 pm | Last updated: May 12, 2016 at 4:14 pm

VIJAY MALYAന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. മല്യയെ നാടുകടത്താന്‍ സാധിക്കില്ലെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ പുതിയ നീക്കം.

മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് മൂന്ന് തവണ നോട്ടീസ് അയച്ചുവെങ്കിലും അദ്ദേഹം അവഗണിച്ചു. മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. മല്യയെ തിരികെയെത്തിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ഇന്ത്യയിലെ സ്വത്തുക്കള്‍ ജപ്തി ചെയ്യാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.