Connect with us

National

ബച്ചനെതിരായ ആദായ നികുതി കേസ് തുടരാന്‍ സുപ്രീംകോടതി അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെതിരായ ആദായ നികുതി കേസ് വീണ്ടും പരിഗണിക്കാന്‍ ആദായ നികുതി ഡിപ്പാര്‍ട്ട്‌മെന്റിന് സുപ്രീംകോടതിയുടെ അനുമതി. കോന്‍ ബനേഗാ ക്രോര്‍പതി എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകനായിരിക്കെ 2001ല്‍ നികുതി വെട്ടിച്ചുവെന്നാണ് ബച്ചനെതിരായ കേസ്. കേസില്‍ ബച്ചന് അനുകൂലമായി വിധി പുറപ്പെടുവിച്ച മുംബൈ ഹൈകോടതി ഉത്തരവ് തള്ളിയാണ് സുപ്രീംകോടതി പുതിയ ഉത്തരവിറക്കിയത്.

2001-2002 കാലയളവില്‍ ടെലിവിഷന്‍ ഷോയിലൂടെ 50.92 കോടി രൂപയായിരുന്നു ബച്ചന്‍ സമ്പാദിച്ചത്. നികുതിയിനത്തില്‍ 1.66 കോടി രൂപ ബച്ചന്‍ നല്‍കണം. എന്നാല്‍ നടീനടന്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കണമെന്ന വാദം പരിഗണിച്ച് 2008ല്‍ മുംബൈ ഹൈകോടതി ബച്ചന് തുകയുടെ 30ശതമാനം ഇളവു നല്‍കിയിരുന്നു. സെക്ഷന്‍ 80 വകുപ്പ് പ്രകാരം നടീനടന്മാര്‍ക്ക് നികുതിയിളവ് നല്‍കണമെന്ന വ്യവസ്ഥയനുസരിച്ചായിരുന്നു കോടതി ഉത്തരവ്. ഇതിനെതിരെയാണ് ആദായ നികുതി വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചത്.