പ്രൊജക്ട് ഖത്വര്‍ പ്രദര്‍ശനത്തിന് തുടക്കമായി

Posted on: May 10, 2016 6:33 pm | Last updated: May 11, 2016 at 6:46 pm
പ്രൊജക്ട് ഖത്വര്‍ ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം അല്‍ താനി പ്രദര്‍ശന ഹാളില്‍
പ്രൊജക്ട് ഖത്വര്‍ ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം
അല്‍ താനി പ്രദര്‍ശന ഹാളില്‍

ദോഹ: രാജ്യത്തെ വിലയ അന്തര്‍ദേശീയ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ബില്‍ഡിംഗ് മെറ്റീരിയല്‍സ് എക്‌സിബിഷന്‍ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സാമ്പത്തിക, വാണജിജ്യകാര്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം അല്‍ താനി ഉദ്ഘാടനം ചെയ്തു.
മേഖലയിലെ നിര്‍മാണ രംഗത്ത് ഖത്വറിന്റെ പ്രധാന്യം അറിയിക്കുന്നതാണ് പ്രദര്‍ശനമെന്നും വന്‍കിട കമ്പനികളെല്ലാം പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുവെന്നും പ്രദര്‍ശനത്തിന്റെ സംഘാടകരായ ഐ എഫ് പി ഗ്രൂപ്പ് ഉടമ ആല്‍ബര്‍ട്ട് ഓണ്‍ പറഞ്ഞു. ഈ മാസം 12 വരെയാണ് പ്രദര്‍ശനം. 18 രാജ്യങ്ങളുടെ പവലിയനുകളുള്‍പ്പെടെ 37 രാജ്യങ്ങളുടെ പ്രാതിനിധ്യമാണ് മേളയിലുള്ളത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ശില്‍പശാലകളും ചര്‍ച്ചകളും നടക്കുന്നുണ്ട്.