ഹിമാചല്‍ പ്രദേശില്‍ ബസപകടത്തില്‍ 12 മരണം

Posted on: May 8, 2016 11:16 am | Last updated: May 8, 2016 at 11:16 am

accident-മാണ്ഡി: ഹിമാചല്‍ പ്രദേശില്‍ ബസ് അപകടത്തില്‍ 12 മരണം. 39 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. മാണ്ഡി ജില്ലയിലെ ജോഗിന്ദര്‍നഗറിലാണ് ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് അപകടത്തില്‍പെട്ടത്.

ഷിംലയില്‍ നിന്ന് 210 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ സ്ഥലം. 55 പേരായിരുന്നു ബസിലുണ്ടായിരുന്നത്. അപകടസ്ഥലത്ത് നിന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തര്‍ത്തനങ്ങള്‍ തുടരുകയാണ്.