ഐഎസ് ഭീകരര്‍ രണ്ട് വര്‍ഷത്തിനിടെ കൊലപ്പെടുത്തിയത് നാലായിരം പേരെ

Posted on: April 30, 2016 9:08 pm | Last updated: May 1, 2016 at 11:42 am
SHARE

isലണ്ടന്‍: ഐഎസ് ഭീകരര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാലായിത്തിലേറെ പേരെ കൊലപ്പെട്ടുത്തിയതായി റിപ്പോര്‍ട്ട്. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഇതിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. 2014ല്‍ ഐഎസ് രൂപീകരിച്ചതിന് ശേഷം നടത്തിയ കൊലപാതകങ്ങളുടെ കണക്കുകളാണ് പഠന വിധേയമാക്കിയത്. തലയറുത്തും വെടിവെച്ചും കല്ലെറിഞ്ഞും കെട്ടിടത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞും തീകൊളുത്തിയും 4144 പേരെ ഐഎസ് ഭീകരര്‍ കൊല്ലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഐഎസ് ഭീകരത അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സംഘടന റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here