മോശം കൂട്ടുകെട്ടില്‍ അകപ്പെട്ട നല്ല മനുഷ്യനാണ് സുരേഷ് ഗോപി: രമേശ് ചെന്നിത്തല

Posted on: April 30, 2016 2:41 pm | Last updated: April 30, 2016 at 2:41 pm
SHARE

ramesh chennithalaകോഴിക്കോട്: മോശം കൂട്ടുകെട്ടില്‍ അകപ്പെട്ട നല്ല മനുഷ്യനാണ് സുരേഷ് ഗോപിയെന്ന് മന്ത്രി രമേശ് ചെന്നിത്തല. സുരേഷ് ഗോപി നല്ല നടനും തന്റെ സുഹൃത്തുമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് കുറുക്കുവഴിയും സ്വീകരിച്ച് സാന്നിധ്യം ഉറപ്പിക്കാനുള്ള ബി.ജെ.പി തന്ത്രം വിലപ്പോവില്ലെന്ന് ബി.ജെ.പി നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രബുദ്ധരായ ജനങ്ങള്‍ ജീവിക്കുന്ന കേരളത്തില്‍ ബി.ജെ.പിസംഘപരിവാര്‍ അജണ്ടക്ക് യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്ന പൂര്‍ണ്ണ വിശ്വാസം തനിക്കുണ്ടെന്നും ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ അദ്ദേഹം പറയുന്നു.