Connect with us

Organisation

ഇസ്‌ലാം മുഴുവന്‍ വിഷയങ്ങള്‍ക്കുമുള്ള ഒറ്റമൂലി: പേരോട്

Published

|

Last Updated

തിരുവനന്തപുരം: ഇസ്‌ലാം ലോകത്തെ മുഴുവന്‍ വിഷയങ്ങള്‍ക്കും പരിഹാരം നല്‍കുന്ന പ്രത്യയശാസ്ത്രമാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. സമസ്ത കേരള സുന്നി യുവജന സംഘം തിരുവനന്തപുരം നേമം താജുല്‍ ഉലമ നഗറില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തിന് മുഴുവന്‍ അനുഗ്രഹമായിട്ടാണ് പ്രവാചകര്‍ കടന്നുവന്നത്. അതുകൊണ്ടുതന്നെ കാരുണ്യത്തിനും സ്‌നേഹത്തിനും മതസഹിഷ്ണുതക്കും വേണ്ടി നിലകൊള്ളുന്ന മതമാണ് ഇസ്‌ലാമെന്നും പേരോട് പറഞ്ഞു.
അതിനാല്‍ ദൈവീക മതമായ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ഏറെ പ്രചരിപ്പിക്കപ്പെടേണ്ടത് ഇപ്പോള്‍ അനിവാര്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖുര്‍ആന്‍ വചനങ്ങള്‍ ഭൂമുഖത്തെ സര്‍വ ജീവജാലങ്ങളോടും കരുണയില്‍വര്‍ത്തിക്കണമെന്ന് ഗൗരവത്തോടെ കല്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹിംസക്കും അക്രമത്തിനും അരാജകത്വത്തിനും വേണ്ടി നിലകൊള്ളുന്നവര്‍ ഇസ്‌ലാമിന്റെ പേരില്‍ അറിയപ്പെടാന്‍ ഒരുതരത്തിലും യോഗ്യരല്ല.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് നേമം സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ അഹ്‌സനി കായല്‍പ്പട്ടണം, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, ശംസുദ്ദീന്‍ കാമില്‍ സഖാഫി, ശറഫുദ്ദീന്‍ പോത്തന്‍കോട്, മുഹമ്മദ് സിയാദ് കളിയിക്കാവിള, എം അബുല്‍ ഹസന്‍, മുഹമ്മദ് ശരീഫ് സഖാഫി, എം സുധീര്‍ഖാന്‍, സുലൈമാന്‍ സഖാഫി വിഴിഞ്ഞം, മിഖ്ദാദ് ഹാജി ബീമാപ്പള്ളി, ഷാഹുല്‍ ഹമീദ് സഖാഫി, സനൂജ് വഴിമുക്ക്, അബ്ദുല്‍ കരീം നേമം, മുനീര്‍ കാരക്കാമണ്ഡപം, എ സുല്‍ഫിക്കര്‍, ജാസ്മിന്‍ വള്ളക്കടവ്, അജ്മല്‍ വള്ളക്കടവ് സംബന്ധിച്ചു.

Latest