കേരളത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തും: സീതാറാം യെച്ചൂരി

Posted on: April 30, 2016 11:39 am | Last updated: April 30, 2016 at 2:43 pm
SHARE

seetharam yechuryകൊച്ചി: കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അഴിമതിക്കെതിരെ ജനങ്ങള്‍ വിധി എഴുതും. യു.ഡി.എഫിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് ജനം തിരിച്ചടി നല്‍കും. ഒരു മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി സംസ്ഥാനത്തെത്തിയ യെച്ചൂരി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
എറണാകുളം ജില്ലയില്‍ മൂന്നു തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ യെച്ചൂരി ഇന്ന് പങ്കെടുക്കും. മുന്‍മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹന്‍ മല്‍സരിക്കുന്ന പറവൂരിലാണ് യെച്ചൂരിയുടെ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് യോഗം. തുടര്‍ന്ന് ചെറായിലെയും വൈറ്റിലയിലെയും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here