തനിക്കെതിരെയുള്ള പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ ജനങ്ങള്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

Posted on: April 30, 2016 1:25 am | Last updated: April 30, 2016 at 10:27 am

പുതുപ്പള്ളി: തനിക്കെതിരെയുള്ള അനാവശ്യ പ്രസ്താവനകള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നിര്‍ത്തിയില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ കേസുകള്‍ ഒന്നുമില്ലെന്ന് ലോകായുക്ത വ്യക്തമാക്കിയിട്ടുണ്ട്. കേസുകളുള്ളത് വി എസിന്റെ പേരിലാണ്. ആരോപണത്തില്‍ തെറ്റുപറ്റിയെന്ന് വി എസ് തന്നെ ജനങ്ങളോട് പറയണം. നാമനിര്‍ദേശ പത്രികയില്‍ കേസുകളില്ലെന്നാണ് താന്‍ സത്യവാങ്മൂലം നല്‍കിയത്. ഇനി കാര്യത്തില്‍ എന്ത് പറഞ്ഞ് വി എസിന് ഒഴിഞ്ഞു മാറാന്‍ കഴിയുമെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.