ഉമ്മന്‍ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടിയെന്ന് വി എസ്

Posted on: April 30, 2016 1:23 am | Last updated: April 30, 2016 at 10:25 am
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വീണ്ടും പരിഹസിച്ച് വി എസ് അച്യുതാനന്ദന്‍. ഉത്തരം മുട്ടിയപ്പോള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വി എസിന്റെ പരാമര്‍ശം. തനിക്കെതിരെ ഉമ്മന്‍ ചാണ്ടി ഫയല്‍ ചെയ്ത മാനനഷ്ട കേസ് ഇന്നലെ തിരുവനന്തപുരം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ പരിഗണക്ക് വന്നു. സ്വന്തം മാനം ഉറപ്പിക്കുന്നതിനെക്കാള്‍ തന്റെ വായ് പൊത്തി പിടിക്കണമെന്നാണ് കോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടത്. കോടതി ആ അവശ്യം കൈയോടെ തള്ളി.

കോടതിയെ രാഷ്ട്രീയ കളിക്കുള്ള വേദിയാക്കരുതെന്ന് രൂക്ഷ വിമര്‍ശനവും നടത്തി. ചുരുക്കത്തില്‍ ഉമ്മന്‍ ചാണ്ടി ഗോദ മാറി കയറി. പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി, തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങി വരൂ. ഒളിച്ചോടി മാളത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണെന്നും വി എസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here