വേനലവധിക്ക് കൂടുതല്‍ ട്രെയിനുകള്‍

Posted on: April 30, 2016 10:13 am | Last updated: April 30, 2016 at 10:13 am
SHARE

തിരുവനന്തപുരം: വേനലവധി കണക്കിലെടുത്ത് യാത്രക്കാരുടെ തിരക്ക് കുറക്കുന്നതിനായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനുകള്‍ക്ക് പ്രത്യേക നിരക്കായിരിക്കും ഈടാക്കുക. തിരുനെല്‍വേലി-ഗാന്ധിധാം, എറണാകുളം-വേളാങ്കണ്ണി, എറണാകുളം-മുംബൈ എന്നീ റൂട്ടുകളിലാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ട്രെയിനുകളിലേക്കുള്ള സീറ്റു റിസര്‍വേഷന്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. തിരുനെല്‍വേലി-ഗാന്ധിധാം സ്‌പെഷ്യല്‍ ട്രെയിന്‍ മേയ് 26 ന് രാവിലെ 7.55 ന് തിരുനെല്‍വേലിയില്‍നിന്നും പുറപ്പെട്ട് 28 പുലര്‍ച്ചെ 4.50 ന് ഗാന്ധിധാമില്‍ എത്തും. നെയ്യാറ്റിന്‍കര, തിരുവനന്തപുരം, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, മാംഗളൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും. എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ മേയ് 12, 19 രാത്രി 8.10 ന് എറണാകുളത്തു നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.30 ന് വേളാങ്കണ്ണിയില്‍ എത്തും. ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. എറണാകുളം-മുംബൈ സി എസ്ടി മേയ് 20, 27, ജൂണ്‍ മൂന്ന് (വെള്ളിയാഴ്ചകളില്‍) തീയതികളില്‍ രാത്രി 11.30 ന് എറണാകുളത്തു നിന്നും പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ 1.20 ന് മുംബൈയില്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here