സിവില്‍ സര്‍വ്വീസ് പരീക്ഷ വിജ്ഞാപനമായി

Posted on: April 30, 2016 10:10 am | Last updated: April 30, 2016 at 10:10 am
SHARE

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെയും വിജ്ഞാപനം പുറപ്പെടുവിച്ചു. യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) നടത്തുന്ന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 27ആണ്. പ്രിലിമിനറി പരീക്ഷ ആഗസ്റ്റ് ഏഴിനു നടക്കും.

ഡിസംബറില്‍ മെയിന്‍ പരീക്ഷ നടക്കും. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ രാജ്യത്തെ 1079 തസ്തികകളില്‍ നിയമനം നടത്തുന്നത് ഈ പരീക്ഷയിലൂടെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു യുപിഎസ്‌സി വെബ്‌സൈറ്റ്: www.upsconline.nic.in

LEAVE A REPLY

Please enter your comment!
Please enter your name here