വാഹനാപകടത്തില്‍ മാതാവും മകനും ഉള്‍പ്പെടെ മൂന്ന് മരണം

Posted on: April 30, 2016 12:38 am | Last updated: April 30, 2016 at 12:51 am
SHARE

acciവടക്കാഞ്ചേരി/ പെരിന്തല്‍മണ്ണ: തൃശൂര്‍ വടക്കാഞ്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മാതാവും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. പെരിന്തല്‍മണ്ണക്കടുത്ത തൂത വാഴേങ്കട സ്വദേശികളായ കളത്തില്‍കുണ്ട് തോരക്കാട്ടില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ റാബിയ (50), മകന്‍ മുഹമ്മദ് ശമീര്‍ (24), തോരക്കാട്ടില്‍ പരേതനായ മൊയ്തീന്റെ മകനും ഓട്ടോറിക്ഷ ഡ്രൈവറുമായ മുഹമ്മദലി (40) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.15 ഓടെയാണ് അപകടം.
തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് റാബിയയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പോകുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഓട്ടോയില്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുന്ന സ്ത്രീയെ രക്ഷിക്കുന്നതിനായി ഓട്ടോ വെട്ടിച്ചപ്പോള്‍ കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ കുടുങ്ങിയ മൂന്ന് പേരെയും നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
എസ് എസ് എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ശമീര്‍ കളത്തില്‍കുണ്ട് യൂനിറ്റ് സെക്രട്ടറിയായിരുന്നു. സഹോദരങ്ങള്‍: സഹീര്‍ അലി, ശഫീഖ് സഖാഫി, ഷാഹിദ. ആഇശയാണ് മുഹമ്മദലിയുടെ മാതാവ്. ഭാര്യ: സാജിത. മക്കള്‍: അസീസ്, നിയാസ്, ഷഹന. റാബിയയുടെ ഭര്‍ത്താവിന്റെ പിതൃസഹോദരന്റെ മകനാണ് മുഹമ്മദലി. ഏറെക്കാലമായി ഒമാനിലായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം മയ്യിത്തുകള്‍ കളത്തില്‍കുണ്ട് ബദ്‌റുല്‍ ഹുദാ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here