സ്‌കോര്‍പ്പിയോയുടെ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

Posted on: April 29, 2016 8:16 pm | Last updated: April 29, 2016 at 8:37 pm
SHARE

MAHINDRA SCORPIO
കൊച്ചി:മഹീന്ദ്ര സ്‌കോര്‍പ്പിയോയുടെ ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി. സ്‌കോര്‍പ്പിയോ അഡ്വഞ്ചര്‍ എന്നു പേരുള്ള ലിമിറ്റഡ് എഡിഷന്‍ ആകെ 1000 എണ്ണമാണ് പുറത്തിറങ്ങുക. കൊച്ചിയിലെ എക്‌സ്‌ഷോറൂം വില ടൂവീല്‍ ഡ്രൈവ്‌
13.72 ലക്ഷം രൂപ, ഫോര്‍ ഡ്രൈവ്‌ വില 14.94 ലക്ഷം രൂപ.

സ്‌കോര്‍പ്പിയോയുടെ എസ് 10 വകഭേദത്തിലാണ് ലിമിറ്റഡ് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ എസ് 10 നെക്കാള്‍ 40,000 രൂപയോളം അധികമാണ് ലിമിറ്റഡ് എഡിഷന് വില. റിവേഴ്‌സ് ക്യാമറ, സൈഡ് ഇന്‍ഡിക്കേറ്ററുള്ള റിയര്‍വ്യൂ മിറര്‍, സ്‌മോക്ഡ് ടെയില്‍ ലാംപ്, ട്രിപ്പിള്‍ ജെറ്റ് വിന്‍ഡ്‌സ്‌ക്രീന്‍ വാഷര്‍ അഡ്വഞ്ചര്‍ തീമിലുള്ള ബോഡി ഗ്രാഫിക്‌സ് , ഗണ്‍ മെറ്റല്‍ അലോയ് വീലുകള്‍ , ലെതര്‍ സീറ്റുകള്‍ തുടങ്ങിയവയാണ് ഈ വകഭേദത്തിലെ സവിശേഷതകള്‍. എല്‍.ഇ.ഡി പാര്‍ക്കിങ് ലൈറ്റും, ജി.പി.എസ് നാവിഗേഷന്‍ സൗകര്യവും ഓട്ടോമാറ്റിക് ടെംപറേച്ചര്‍ കണ്‍ട്രോളും വാഹനത്തിലുണ്ട്. 17 ഇഞ്ച് അലോയ് വീലുകളാണ് ലിമിറ്റഡ് എഡിഷനില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്‌കോര്‍പ്പിയോയുടെ 2.2 ലീറ്റര്‍ , നാല് സിലിണ്ടര്‍ എംഹോക്ക് , കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന് 120 ബിഎച്ച്പിയാണ് കരുത്ത്. അഞ്ച് സ്പീഡ് മാന്വല്‍ ആണ് ഗിയര്‍ബോക്‌സ്.