ഇ.പി.എഫ് പലിശനിരക്ക് കുറക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

Posted on: April 29, 2016 7:29 pm | Last updated: April 30, 2016 at 11:26 am

epfന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപത്തിന്‍മേലുള്ള പലിശനിരക്ക് കുറക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പലിശ നിരക്ക് 8.8 ശതമാനമായി നിലനിര്‍ത്തും. തൊഴിലാളികളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

ഇ.പി.എഫ് പലിശ 8.7 ശതമാനമായി കുറക്കാനായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തി വരുകയായിരുന്നു. സാധാരണക്കാര്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്ന ഈ തീരുമാനം ഓഹരിവിപണിയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.രാജ്യത്താകമാനമുള്ള അഞ്ച് കോടിയോളമുള്ള തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു പലിശ നിരക്ക് കുറക്കുന്ന കേന്ദ്ര തീരുമാനം.