Connect with us

National

ആദര്‍ശ് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ ബോംബെ ഹൈക്കോടതി

Published

|

Last Updated

മുംബൈ: മുബൈയിലെ ആദര്‍ശ് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവും കോടതി ശരിവെച്ചു. ഇന്ത്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയായ ആദര്‍ശ് ഫഌറ്റ് കുംഭകോണത്തില്‍ പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനും കോടതി ഉത്തരവിട്ടു.

കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ജവാന്മാരുടെ ആശ്രിതര്‍ക്ക് താമസിക്കാനായാണ് നഗരത്തിന്റെ ഹൃദയഭാഗത്തായി അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തുച്ഛമായ വിലയ്ക്ക് അപ്പാര്‍ട്ടുമെന്റുകള്‍ അനുവദിച്ചതായി കണ്ടെത്തി. ഇതെ തുടന്ന് അന്നത്തെ മുഖ്യമന്ത്രിയായ അശോക് ചവാന് രാജിവെക്കേണ്ടി വന്നിരുന്നു. 31 നില കെട്ടിടത്തില്‍ നേരത്തേ ആരോപണം ഉന്നയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാതിരുന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു.

Latest