ദേശീയ പാതയോരത്തെ മരങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു

Posted on: April 29, 2016 3:06 pm | Last updated: April 29, 2016 at 3:06 pm

തിരൂരങ്ങാടി: ദേശീയ പാതയോരത്തെ അക്വേഷ്യ മരങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ദേശീയ പാതയോരത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെച്ചുപിടിപ്പിച്ച അക്വേഷ്യ മരങ്ങളാണ് ഇപ്പോള്‍ ഭീമന്‍ മരങ്ങളായി റോഡുകളിലേക്ക് ചാഞ്ഞുകിടക്കുന്നത്.
തലപ്പാറ, വലിയപറമ്പ,് കൂരിയാട,് ചെട്ട്യാര്‍മാട,് യൂ.സിറ്റി ഭാഗങ്ങളില്‍ ഇത്തരം മരങ്ങള്‍ വാഹനങ്ങള്‍ക്ക് ഏറെ ഭീഷണിയായിട്ടുണ്ട്. റോഡിലേക്ക് മരങ്ങള്‍ ചാഞ്ഞുകിടക്കുന്നത് കാരണം എതിരെ നിന്ന് വരുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് കാണാതെ വരികയും ഇതുമൂലം അപകടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.