Connect with us

Malappuram

ചൂട് വകവെക്കാതെ സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത്

Published

|

Last Updated

വള്ളിക്കുന്ന്: നാമനിര്‍ദേശ പത്രിക സമര്‍പിച്ചതോടെ വള്ളിക്കുന്നില്‍ തിരഞ്ഞെടുപ്പ് രംഗം സജീവമായി. കുടുംബയോഗങ്ങളിലും കവല സന്ദര്‍ശനങ്ങളിലും സ്ഥാനാര്‍ഥികള്‍ ഏര്‍പെട്ടിരിക്കുകയാ ണിപ്പോള്‍. കഴിഞ്ഞ ദിവസം യു ഡി എഫ് വനിതാ സംഗമം സംഘടിപ്പിച്ചു. വിനിതാ ലീഗിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും സംയുക്ത സംഗമം അത്താണിക്കല്‍ നേറ്റീവ് എ യു പി സ്‌കൂളില്‍ നടന്നു. 28 ബൂത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗവും നടന്നു. ഇന്ന് എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാര്‍ഥികള്‍ തീരദേശ മേഖലയില്‍ സന്ദര്‍ശനം നടത്തും. യു ഡി എഫ് സ്ഥാനാര്‍ഥി പി അബ്ദുല്‍ ഹമീദ് വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വൈകുന്നേരം മൂന്നിന് തുടക്കം കുറിക്കും. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഒ കെ തങ്ങള്‍ കടലുണ്ടിനഗരം മുതല്‍ മുദിയം ബീച്ച് വരെ സന്ദര്‍ശിക്കും. വൈകീട്ട് നാലോടെ പരിപാടികള്‍ക്ക് തുടക്കമാകും. സംസ്ഥാന നേതാക്കള്‍ അടുത്ത ദിവസം വള്ളിക്കുന്നിലെത്തും. ആഭ്യന്ത ര മന്ത്രി രമേശ് ചെന്നിത്തല നാളെ യു ഡി എഫ് യോഗത്തെ അത്താണിക്കലില്‍ അഭിസംബോധന ചെയ്യും. എല്‍ ഡി എഫ് നേതാക്കള്‍ അടുത്ത മാസം നാലിന് വള്ളിക്കുന്നില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി ജെ പി സ്ഥാനാര്‍ഥി കെ ജനചന്ദ്രന്‍ മാസ്റ്ററും എസ് ഡി പി ഐ സ്ഥാനാര്‍ഥി ഹനീഫ ഹാജിയും പി ഡി പി സ്ഥാനാര്‍ഥി ഒ എസ് നിസാര്‍ മേത്തറും പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

Latest